കൊണ്ടോട്ടി ഉപജില്ലാ കലോത്സവം
അറബിക് കലോത്സവം സമാപിച്ചു.
കൊട്ടുക്കരയും പത്മ കാരാടും ജി.എൽ.പി എസ് വെട്ടത്തൂരും ചാമ്പ്യന്മാർ
കൊണ്ടോട്ടി: പുളിക്കൽ എ.എം.എം.എച്ച്.എസ് സ്‌കൂളിൽ നടന്നുകൊണ്ടിരിക്കുന്ന കൊണ്ടോട്ടി ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവം സമാപിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ 91 പോയിന്റ് നേടിക്കൊണ്ട് കൊട്ടുക്കര ഹയർ സെക്കണ്ടറി സ്‌കൂൾ ഒന്നാം സ്ഥാനവും 81 പോയിന്റുമായി ഒഴുകൂർ ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടാം സ്ഥാനവും 77 പോയിന്റുമായി പുത്തൂർ പള്ളിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗത്തിൽ 59 പോയിന്റുമായി പത്മ എ.യു.പി.എസ് കാരാട് ഒന്നാം സ്ഥാനവും 57 പോയിന്റുമായി എ.എം.എം.എച്ച് എസ് പുളിക്കലും ജി.എം.യു.പി എസ് ചിറയിലും രണ്ടാം സ്ഥാനവും സി.എച്ച്.എം.കെ.എം.യു.പി.എസ് വാഴക്കാട് മൂന്നാം സ്ഥാനവും നേടി.
എൽ.പി വിഭാഗത്തിൽ 43 പോയിന്റുമായി ജി.എൽ.പി എസ് വെട്ടത്തൂരും 39 പോയിന്റുമായി എ.എം.എൽ.പി.എസ് വലിയപറമ്പ് വെസ്റ്റും 37 പോയിന്റുമായി കൊട്ടപ്പുറം എ.എം.എൽ.പി സ്‌കൂളും ജേതാക്കളായി.
No comments:
Post a Comment